ദിര്‍ഹമെന്ന പേരില്‍ ന്യൂസ് പേപ്പര്‍ കെട്ട് നല്‍കി ഒരു കോടിയോളം രൂപ തട്ടിയ നാല് പേർ പിടിയിൽ

0
135

കണ്ണൂര്‍: ദിര്‍ഹമെന്ന പേരില്‍ ന്യൂസ് പേപ്പര്‍ കെട്ട് നല്‍കി കേരളത്തിലുടനീളം ഒരു കോടിയോളം തട്ടിയ സംഘത്തിലെ നാലു പ്രതികളെ വളപട്ടണം പൊലീസ് പിടികൂടി. കച്ചവടത്തിന് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചിരുന്നത്. പരിചയപ്പെടുന്നവരുടെ വിശ്വാസം നേടിയെടുക്കാന്‍ തുടര്‍ച്ചയായി പണമിടപാടുകള്‍ നടത്തിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നതെന്ന് വളപട്ടണം പൊലീസ് പറയുന്നു.

തുടക്കത്തില്‍ അറിയാത്തമട്ടില്‍ നോട്ടുകെട്ടുകളുടെ ഇടയില്‍ ഒരു ദിര്‍ഹം വച്ചുനല്‍കുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ ദിര്‍ഹം അറിയാതെ നോട്ടുകെട്ടുകളുടെ ഇടയില്‍ വന്നതാണ് എന്നാണ് തട്ടിപ്പുകാരുടെ വിശദീകരണം.