കണ്ണൂരിൽ സൈക്കിളിൽ സഞ്ചരിച്ച 11കാരനെ പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു

0
310

തളിപ്പറമ്പ്: കണ്ണൂർ കപ്പാലത്ത് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കപ്പാലം സ്വദേശി ബിലാലി(11)ന് സാരമായി പരുക്കേറ്റു. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബസ് സൈക്കിൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സൈക്കിൾ ബസിന്റെ മുൻ ചക്രങ്ങളിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിൽ പരുക്കേറ്റ കുട്ടിയെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രകോപിതരായ നാട്ടുകാർ ബസിന്റെ ചില്ല് അടിച്ചു തകർത്തു.