‘ഡ്രീം11’ കളിച്ച് എസ്.ഐ നേടിയത് 1.5 കോടി; സസ്പെൻഷൻ

0
1266

ഓൺലൈൻ ഗെയിം കളിച്ച് 1.5 കോടി നേടിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ സോംനാഥ് ജിന്ദേയ്ക്കെതിരേ പിംപ്രി – ചിഞ്ച്വാദ് പോലീസാണ് നടപടിയെടുത്തത്. പെരുമാറ്റദൂഷ്യം, പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്.

 

ജനപ്രിയ ഓൺലൈൻ ഗെയിമായ ‘ഡ്രീം11’ കളിച്ച് ഒന്നരക്കോടിയാണ് സോംനാഥ് സമ്പാദിച്ചത്. വാർത്ത വളരെയധികം പ്രചരിച്ചതോടെ എസ്.ഐ.ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു.

 

അധികൃതരുടെ അനുമതിയില്ലാതെയാണ് ഗെയിം കളിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. പോലീസ് വേഷം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും നൽകി. ഇതോടെ ഡി.സി.പി. സ്വപ്ന ഗോറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനു പിന്നാലെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന മറ്റു പോലീസുകാർക്കുള്ള താക്കീതാണ് ഇതെന്നും ഡി.സി.പി. അറിയിച്ചു.