ലബനനിലെ കുവൈറ്റ് പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

0
144

ലബനനിലുള്ള കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്.

അശാന്തമായ സ്ഥലങ്ങളിൽ പോകരുതെന്നും, ലബനൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അത്യാവശ്യമില്ലെങ്കില്‍ രാജ്യത്തേക്ക് സ്വമേധയാ തിരികെ വരുവാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

ലെബനൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാര്‍ യാത്ര മാറ്റിവയ്ക്കണമെന്നും വിവരങ്ങൾക്ക് എംബസ്സിയുമായി ആശയവിനിമയം നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.