സ്വര്‍ണവില കുറഞ്ഞു; പവന് 44,080 രൂപ

5510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

0
753

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. 5510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഒറ്റയടിക്ക് കുത്തനെ കൂടിയിരുന്നു. 1120 രൂപയാണ് വർധിച്ചത്. ഒക്ടോബർ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിലവർധനയായിരുന്നു കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. പിന്നാലെയാണ് തിങ്കളാഴ്ച വിലയിൽ നേരിയ കുറവ് ഉണ്ടായത്.

ഓഹരി വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുമ്പോഴെല്ലാം നിക്ഷേപകർ സുരക്ഷിത ഇടമായി സ്വർണത്തെ കാണുന്നതാണ് ഇത്തരത്തിൽ വില വർധിക്കാൻ കാരണമാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 42,000- 43,000 ഇടയിലായിരുന്നു വിൽപ്പന.

English Summary: Gold prices goes down in Kerala.