തൃശൂരിൽ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു; അപകടം ചിറയിൽ കുളിക്കുന്നതിനിടെ

സ്‌ക്യൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

0
6515

തൃശൂർ: ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുത്തൂര്‍ കൈനൂരിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വടൂക്കര സ്വദേശി സയിദ് ഹുസൈന്‍, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ് എന്നിരാണ് മരിച്ചത്. നാലുപേരും ബിരുദ വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നാലുപേരുടെയും മൃതദേഹം കണ്ടെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സിന്റെ സ്‌ക്യൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ച അബി ജോണ്‍ തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥിയാണ്. മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥികളാണ്. സുഹൃത്തുക്കളായ യുവാക്കള്‍ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ അപടകടത്തില്‍പ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തില്‍പെടുകയായിരുന്നു എന്നാണ് വിവരം. ഫയര്‍ ഫോഴ്‌സും സ്‌കൂബാ ഡൈവിങ് ടീമും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

English Summary: Four Students drowned in Thrissur.