ആലപ്പുഴയില്‍ ഇതര സംസ്ഥാന വിദ്യാർഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

കന്യാസ്ത്രീ മഠത്തില്‍ നിന്ന് പഠിക്കുകയാണ് കുട്ടി.

0
185

ആലപ്പുഴ: ഇതര സംസ്ഥാനക്കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനൂർ ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോൺവെന്റിലാണ് സംഭവം. അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) ആണ് തൂങ്ങിമരിച്ചത്. കന്യാസ്ത്രീ മഠത്തില്‍ നിന്ന് പഠിക്കുകയാണ് കുട്ടി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാരണവും വ്യക്തമല്ല. മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Arunachal student found dead in Convent.