തൃശൂരിൽ പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

ഗീതു കൃഷ്ണൻ ഏറെനാളായി വീട്ടിലേക്ക് പോയിരുന്നില്ല.

0
296

തൃശൂര്‍: പൊലീസുകാരനെ സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനായ ഗീതു കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ എഴേകാലോടെ സ്റ്റേഷനിലെ മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണൻ. ഏറെ നാളായി വീട്ടിലേക്ക് പോയിരുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Policeman commit suicide in Thrissur.