കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകൾ ഓഡിറ്റ് നടത്തുവാൻ നിർദ്ദേശം

0
203

കുവൈറ്റ് : കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകൾ ഓഡിറ്റ് നടത്തുവാൻ നിർദ്ദേശം നൽകി അധികൃതർ. ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവർ അനധികൃതമായി ലൈസൻസുകൾ നേടിയതിനെ തുടർന്നാണ്‌ ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവിധ പ്രൊഫഷനൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നേരത്തെ ലൈസൻസ് നൽകുന്നതിന് ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ ഇത്തരം ഇളവുകൾ പുനപരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതിൽ 8 ലക്ഷം ലൈസൻസുകൾ നേടിയിട്ടുള്ളത് പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചുള്ള നിയമങ്ങൾ ലംഘിച്ച് ലൈസൻസ് നേടിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.