ഡ്രൈവിങ്ങിനിടെ ഉറങ്ങി; തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴുപേർ മരിച്ചു

ഇറങ്ങിയോടിയ ലോറി ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു.

0
74841

ചെന്നൈ: തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചു. തിരുവണ്ണാമല വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങം പക്കിരിപാളയത്താണ് അപകടം. മരിച്ചവരിൽ രണ്ടു കുട്ടികളും മൂന്നു സ്ത്രീകളുമുണ്ട്. കാർ ഓടിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ സതീഷ് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ലോറി ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

English Summary: 7 killed in car-lorry collision on Tiruvannamalai-Bengaluru highway.