എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ മകളുടെ തല കതകിനിടയിൽ പിടിച്ച്‌വെച്ച് കതക് അടച്ച പിതാവ് അറസ്റ്റിൽ

അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞതിനാണ് പിതാവ് മകളെ ക്രൂരമായി ഉപദ്രവിച്ചത്

0
3269

തിരുവനന്തപുരം : നെടുമങ്ങാട് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ മകളുടെ തല കതകിനിടയിൽ പിടിച്ച്‌വെച്ച് കതക് അടച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കരിപ്പൂർ സ്വദേശി രജിത്ത് കുമാർ (46) ആണ് അറസ്റ്റിലായത്. അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞതിനാണ് പിതാവ് മകളെ ക്രൂരമായി ഉപദ്രവിച്ചത്.

സംഭവത്തിൽ ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് അമ്മയെ ഉപദ്രവിക്കുന്നത് പെൺകുട്ടി തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പിതാവ് അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞതോടെ പ്രകോപിതനായ പിതാവ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാൽ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് രാത്രി പത്ത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ തല കതകിനടിയിൽവെച്ച് വെച്ച് കതക് അടച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലുമെന്നും രജിത്ത് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിയും മാതാവും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മകളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.