മലയാളി മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ കപ്പലില്‍ നിന്ന് കാണാതായി; തെരച്ചിൽ തുടരുന്നു

കാണാതായത് അബുദാബിയിൽ നിന്നും മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ.

0
355

മലപ്പുറം: കപ്പൽ യാത്രക്കിടെ മലയാളി മർച്ചന്റ് നേവി ഉദ്യോ​​ഗസ്ഥനെ കാണാതായി. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്. അബുദബിയില്‍ നിന്നും അബുദാബിയിൽ നിന്നു മലേഷ്യയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹത്തെ കാണാതായതെന്നു കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു. സംഭവത്തെത്തുടർന്ന് കപ്പല്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണ്.

അബുദബിയിലെ ജബൽ ധാനയിൽ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലർച്ചെ നാലുമണിയോടെ ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനായി കപ്പലിലെ മുറിയിൽ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണെന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മനേഷിന്‍റെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗാർഡിനും പരാതി നല്‍കി. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിനാണ് ജോലിക്കായി മടങ്ങിയത്.

English Summary: Malayali Merchant Navy Officer missing from Ship.