കോഴിക്കോട് ഭക്ഷ്യവിഷബാധ; 12 വിദ്യാർഥികൾ ചികിത്സയിൽ

വെള്ളിയാഴ്ച സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

0
183

കോഴിക്കോട്: വളയത്ത് 12 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വളയം പൂവ്വംവയൽ എൽ പി സ്‌കൂൾ വിദ്യാഥികളാണ് ചർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വളയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. വിദ്യാർഥികളെ ഉച്ചയോടെ വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂൾ ബസിൻറെ ഡ്രൈവർക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. പല വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവന്നാണ് സ്‌കൂളിൽ ഭക്ഷ്യമേള നടത്തിയത്. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.