പത്താം ക്ലാസിൽ പഠിക്കുന്ന തമന്നയുടെ വിഡിയോ; വിശ്വസിക്കാനാകാതെ ആരാധകർ

താൻ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് തമന്ന പറയുന്നത് വീ‍‍ഡിയോയിൽ കാണാം.

0
541

തെന്നിന്ത്യൻ നടി തമന്നയുടെ 18 വർഷം പഴക്കമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘ചാന്ദ് സാ റോഷൻ ചെഹ്‍രാ’ എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് സമയത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തമന്ന ആദ്യമായി അഭിനയിച്ച ചിത്രം 2005 ലാണ് റിലീസാകുന്നത്. 15-ാം വയസിലായിരുന്നു തമന്നയുടെ അരങ്ങേറ്റം. താൻ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് തമന്ന പറയുന്നത് വീ‍‍ഡിയോയിൽ കാണാം.

‘‘ഞാനിപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. 2005 ൽ ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസ്സായിരുന്നു പ്രായം. ഇപ്പോൾ പത്താംക്ലാസ് പൂർത്തിയാകാറായി.’’– എന്നാണ് തമന്ന വീഡിയോയിൽ പറയുന്നത്.

വിഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാർന്ന ശബ്ദമോ എന്നായിരുന്നു ഒരാളുടെ കമന്റ്. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നുമാണ് ചിലരുടെ അഭിപ്രായം.

 

View this post on Instagram

 

A post shared by Amitha Tamannaah 🧿 (@amithaspeaks)