അനുവാദമില്ലാതെ ആരാധകൻ ദേഹത്ത് സ്പർശിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് അനന്യ; വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയ

അനന്യ അസ്വസ്ഥയാകുന്നത് വീഡിയോയിൽ കാണാം.

0
480

ബോളീവുഡിന്റെ ഇഷ്ട താരമാണ് അനന്യ പാണ്ഡെ. വ്യത്യസ്തമായ വസ്ത്ര ധാരണ രീതിയിലൂടെ അനന്യ പ്രേക്ഷക മനസുകളിൽ ഇടം നേടിയിട്ടുണ്ട്. ഒരു അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള അനന്യയുടെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ച് നടന്നുവരുന്ന അനന്യയെ വീഡിയോയിൽ കാണാം. താരം നടന്നുപോകുന്നതിനിടെ ഒരു ആരാധകൻ നടന്ന് വരികെയും ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. തുടർന്ന് അനുവാദം കൂടാതെ ആരാധകൻ അനന്യയുടെ ദേഹത്ത് സ്പർശിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ അനന്യ അസ്വസ്ഥയാകുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിട്ടുണ്ട്. ആരാധകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു കൂട്ടം ആളുകൾ വിമർശനവുമായെത്തി. എന്നാൽ അനന്യയുടെ വസ്ത്രാധാരം തെറ്റാണെന്ന നിലയിലും ഒരുപാടുപേർ കമന്റുകളുമായി രംഗത്തെത്തി.