ആത്മഹത്യ ചെയ്ത യുവാവിൻ്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ

വടക്കാഞ്ചേരി എങ്കക്കാട് റെയിൽവെ ഗെയ്റ്റിന് സമീപമാണ് യുവാവ് ട്രെയിനിന് ചാടിയത്.

0
42112

തൃശൂർ: വടക്കാഞ്ചേരിയിൽ ട്രെയിന് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ ദൂരം. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് ആണ് രാജാറാണി – കൊച്ചുവേളി എക്പ്രസ് ട്രെയിനിനു ചാടി മരിച്ചത്. കൊച്ചുവേളി – രാജ്യറാണി എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൻ്റെ എൻഞ്ചിൻ ഗാർഡിന് മുകളിൽ യാത്രക്കാർ യുവാവിൻ്റെ തല കണ്ടെത്തിയത്. ഉടൻ തന്നെ റെയിൽവെ പൊലീസ് സ്ഥലത്തെത്തി തലയടക്കമുള്ള ശരീരാവശിഷ്ടം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി എങ്കക്കാട് റെയിൽവെ ഗെയ്റ്റിന് സമീപം ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് ആണ് മരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. യുവാവ് ട്രെയിന് മുന്നിൽ ചാടിയ വിവരം ലേക്കോ പൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനിൽ അറിയിച്ചിരുന്നു. എന്നാൽ തല ട്രെയിനിൽ കുടുങ്ങിയത് അറിഞ്ഞിരുന്നില്ല.

പനങ്ങാട്ടുകര സെൻ്ററിൽ ഫാൻസി ഷോപ്പ് നടത്തുന്ന ശരത്ത് സാമ്പത്തിക പ്രതിസന്ധിയെതുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വടക്കാഞ്ചേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Train ran 18 km with the head of the youth who committed suicide.