യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിദഗ്ധര്‍.

0
140

അബുദബി: യുഎഇയില്‍ ഭൂചലനം. പ്രാദേശികസമയം രാവിലെ 6.15നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ വ്യക്തമാക്കി. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഭൂചലനത്തില്‍ ഒരിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഭൂചനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ഭൂരിഭാഗവും ആളുകള്‍ക്ക് അനുഭവപ്പെടില്ലെന്നും സെൻസറുകള്‍ വഴിയാണ് അവ കണ്ടെത്തുന്നതെന്നും അധികൃതർ അറിയിച്ചു.

English Summary: Minor earthquake recorded in UAE.