മീഡിയ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; കരൺ ഥാപ്പറിനും രവീഷ്‌ കുമാറിനും ആർ രാജഗോപാലിനും പുരസ്‌കാരം

നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും.

0
147

എറണാകുളം: കേരള മീഡിയ അക്കാദമിയുടെ രണ്ടു വർഷത്തെ ഇന്ത്യൻ മീഡിയ പേഴ്‌സൺ അവാർഡ് പ്രഖ്യാപിച്ചു. 2021-22ലെ അവാർഡിന് പ്രമുഖ മാധ്യമപ്രവർത്തകനും അഭിമുഖകാരനുമായ കരൺ ഥാപ്പർ അർഹനായി. എൻഡിടിവി മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാറിനാണ് 2022-23 വർഷത്തെ അവാർഡ്.

2022-23 വർഷത്തെ സ്‌പെഷ്യൽ ജൂറി അവാർഡിന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്‌ ലാർജ് ആർ രാജഗോപാലും അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. തോമസ് ജേക്കബ്, ഡോ. വേണു രാജാമണി, ജോസി ജോസഫ്, ഡോ. മീന ടി പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. മുമ്പ് എൻ റാമും ബർഖ ദത്തും പുരസ്‌കാരത്തിന് അർഹരായിരുന്നു.

English Summary: Award to Karan Thapar, Ravish Kumar and R Rajagopal.