പത്തനംതിട്ടയിൽ വിറക് ഇറക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; യുവാവിനെ തലയ്‌ക്കടിച്ചു കൊന്നു

0
380

പത്തനംതിട്ട: വിറക് ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പത്തനംതിട്ട പെരുംപെട്ടിയിൽ അയൽവാസി യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. പെരുംപെട്ടി സ്വദേശി രതീഷ് (40) ആണ് മരച്ചത്. സംഭവത്തിൽ അയൽവാസി അപ്പുകുട്ട (33)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ​ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റു‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.