പീഡനപരാതി: ഷിയാസ് കരീം അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കും

0
317

കാസർകോട്: വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിൽ. ഇന്നു രാവിലെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കു ശേഷം ഹൊസ്ദുർ​ഗ് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഷിയാസ് പിടിയിലായത്.

ഷിയാസിനെതിരെ കേരള പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബൈയിൽ നിന്നും ചെന്നൈൽ എത്തിയപ്പോൾ തടഞ്ഞുവെച്ച് കേരള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെവന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞ മാസം ചന്തേര പൊലീസിൽ പരാതി നൽകിയത്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നത് എന്നാണ് ഷിയാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.