മരം മുറിക്കുന്നതിനിടെ അപകടം; മരച്ചില്ല വീണ് വിദ്യാർഥി മരിച്ചു

വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ ചില്ല ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

0
163

ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർഥി മരിച്ചു. മാവേലിക്കര വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്റവടക്കതിൽ അഷറഫിന്റെയും, തസ്നിയുടെയും മകൻ മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിന്റെ ചില്ല ദേഹത്തേക്ക് തെറിച്ചു വീണാണ് മരിച്ചത്. ചങ്ങംകുളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് അഹസൻ. മൃതദേഹം കാഞ്ഞിപ്പുഴ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.