ഹമാസ്- ഇസ്രയേൽ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഇന്ത്യൻ എംബസി

ഇന്ത്യക്കാർക്കുള്ള ഹെൽപ്പ് ലൈൻ തുടങ്ങി. നമ്പർ +97235226748.

0
232

ജെറുസലേം: ഹമാസ്- ഇസ്രയേൽ സംഘർഷം അതിരൂക്ഷമായതോടെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് റോക്കറ്റാക്രമണം നടത്തിയതിനുപിന്നാലെ ഇസ്രയേൽ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക്
ജാഗ്രതാനിർദേശം നൽകിയത്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദേശത്തിൽ പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പർ +97235226748. കൂടുതൽ വിവരങ്ങൾക്കും മറ്റു മുന്നറിയിപ്പുകൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബസി അറിയിച്ചു.

English Summary: Indian Embassy in Israel issues advisory, urges Indians to remain vigilant.