ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു; പിന്നാലെ ജീവനൊടുക്കി 60കാരന്‍

വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു

0
237

ബറേലി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ജീവനൊടുക്കിയത്. ഫരീദ്‍പൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാര്‍ തെരച്ചിൽ തുടങ്ങിയത്. സമീപത്തുള്ള മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോൾ കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗക്കുറ്റം ചുമത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ വകുപ്പും ചുമത്തി. പെൺകുട്ടിയെ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ചികിത്സയിലാണ്.

പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ഭയന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു