കണ്ണൂർ: വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ എംഎസ്എഫ് മുന്‍ നേതാവ് ഫാത്തിമ തഹ്ലിയ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന്
അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂര്‍ വക്കീല്‍. തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സി. ഷുക്കൂർ ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിൽ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം പറ്റിയശേഷം പുതിയ മേച്ചിൽപുറങ്ങൾ തേടി അലയുന്ന ശുക്കൂർ വക്കീലിനെ ഭാഗ്യം തുണക്കട്ടെ! അദ്ദേഹത്തിന്റെ ഭാഗ്യാന്വേഷണങ്ങൾ വൃഥാവിലാകാതിരിക്കട്ടെ എന്നിങ്ങനെയായിരുന്നു തഹ്ലിയയുടെ പോസ്റ്റ്.
‘നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട്, എന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ’- ഷുക്കൂർ കുറിപ്പിൽ ചോദിച്ചു. മുസ്ലിംലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്ന് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഞാൻ ലീഗിനെ കുറിച്ചു നിങ്ങൾ പോസ്റ്റിൽ പറയുന്നതു പോലെ എവിടെ എപ്പോള്‍ പറഞ്ഞെന്ന് വ്യക്തമാക്കണം. പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും- സി ഷുക്കൂർ വ്യക്തമാക്കി.
ഷുക്കൂർ വക്കീലിന്റെ കുറിപ്പ് ഇങ്ങനെ.
സഹോദരി,
നിങ്ങൾ എന്നെ വ്യക്തി പരമായി അധിക്ഷേപിച്ചു എഴുതിയ പോസ്റ്റ് കണ്ടു. ഞാൻ ലീഗിനെ കുറിച്ചു നിങ്ങൾ പോസ്റ്റിൽ പറയുന്നതു പോലെ പറഞ്ഞതു എവിടെ? എപ്പോൾ? ആയതിന്റെ വീഡിയോ ഒന്നു അയച്ചു തരുമോ ? അല്ല, നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട്, എന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ fact check ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ ? 24 മണിക്കൂറിനകം തന്നാൽ മതി.
സ്നേഹം, ഷുക്കൂർ വക്കീൽ.
Edit:
പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം. അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും എന്നു കൂടി അറിയിക്കട്ടെ.
English Summary: Adv. C Shukkur against MSF former vice president Fathima Thahiliya.