പൂച്ചെണ്ട്‌ കൊടുക്കാൻ വൈകി; വേദിയിൽ ഗൺമാന്റെ മുഖത്തടിച്ച്‌ തെലങ്കാന ആഭ്യന്തര മന്ത്രി

മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്‌

0
229

ഹൈദരാബാദ്‌: വേദിയിൽ ഗൺമാന്റെ മുഖത്തടിച്ച്‌ തെലങ്കാന ആഭ്യന്തര മന്ത്രി മഹ്‌മൂദ് അലി. മന്ത്രി ശ്രീനിവാസ് യാദവിന് ജന്മദിനാശംസകൾ നേരാൻ പൂച്ചെണ്ട് നൽകാൻ താമസിച്ചതിനാണ്‌ മന്ത്രിയുടെ ക്രൂരത. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്‌.

തെലങ്കാനയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്കായി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആഭ്യന്തര മന്ത്രി മഹ്‌മൂദ് അലിയും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീനിവാസ് യാദവും. പരിപാടിക്ക് ശേഷം വേദിയിൽ മന്ത്രി ശ്രീനിവാസ് യാദവിന് പിറന്നാൾ ആശംസ നേരുന്നതിനിടെ പൂച്ചെണ്ട് ലഭിക്കാൻ വൈകിയതോടെയായിരുന്നു മഹ്മൂദ് അലി ഗൺമാന്‍റെ മുഖത്തടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്