ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

0
861

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിലാണ് സംഭവം. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ 10 വയസുള്ള ആൺകുട്ടി, ആറ് വയസുള്ള പെൺകുട്ടി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സോണാലിനെയും മക്കളെയും കൊലപ്പെടുത്തിയശേഷം തേജ് പ്രതാപ് സിംഗ് ജീവനൊടുക്കിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ഐടി ജീവനക്കാരാണ് തേജും ഭാര്യ സോണലും. വീട്ടിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. മരണം സംഭവിച്ചത് എപ്പോഴാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

English Summary: Indian family found dead in America.