ദുബൈ: ലോകത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇയിലെ സ്ഥിര താമസക്കാര്‍ക്കാണ് ഇളവ് ലഭിക്കുക. ശൈത്യകാല സീസണിന് മുന്നോടിയായാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ യുഎഇയിലെ മിറാക്കിള്‍ ഗാര്‍ഡനിൽ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
മിറാക്കിള്‍ മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നതിനുപിന്നാലെ സഞ്ചാരികളുടെ വലിയ കൂട്ടമാണ് ഇവിടെയെത്തുന്നത്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമായാണ് പ്രത്യേക പാക്കേജ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ 65 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാക്കും. മിറാക്കിള്‍ ഗാര്‍ഡനിലെ പ്രത്യേക കൗണ്ടറിലൂടെ എമിറേറ്റ്‌സ് ഐഡി നൽകിയാൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കും.
മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കില്‍ 10 ദിര്‍ഹത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 75 ദിര്‍ഹമായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ കുട്ടികളുടെ ടിക്കറ്റ് നിരക്കിലാകട്ടെ അഞ്ചു ദിർഹം കൂട്ടി. കഴിഞ്ഞതവണ മൂന്ന് മുതല്‍ 12 വരെ വയസുള്ള കുട്ടികൾക്ക് 60 ദിർഹമായിരുന്നു നിരക്ക്. ഇത് ഇക്കുറി 65 ദിർഹമാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും നിരക്കിളവ് ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വിഭാഗത്തില്‍ 12 വസിന് മുകളില്‍ പ്രായമുളളവര്‍ പ്രവേശനത്തിനായി 95 ദിര്‍ഹവും മൂന്നിനും 12നും ഇടയില്‍ പ്രയമുളളവര്‍ 80 ദിര്‍ഹവുമാണ് നല്‍കേണ്ടത്. മൂന്ന് വയസില്‍ താഴയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മിറാക്കിള്‍ ഗാര്‍ഡന്റെ 12-ാം സീസണ് ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് തുടക്കമായത്. മാള്‍ ഓഫ് എമിറേറ്റ്‌സ് ബസ് സ്റ്റേഷനില്‍ നിന്ന് മിറാക്കിള്‍ ഗാര്‍ഡനിലേക്കുളള ബസ് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. പൂക്കളാല്‍ അലംകൃതമായ മിറാക്കിള്‍ ഗാര്‍ഡനില്‍ 150 ദശലക്ഷത്തിലധികം പൂവുകളാണുളളത്.
English Summary: Dubai Miracle Garden has introduced a special ticket rate exclusively for UAE residents.