കോൺഗ്രസ് നേതാവ് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

പോളിനെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്.

0
165

കൊച്ചി: എറണാകുളത്ത് കോൺഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ചനിലയിൽ. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി ടി പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. നിലവില്‍ മോട്ടര്‍വെക്കില്‍ ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പറും അങ്കമാലി അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.

പോളിനെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്. ഉടൻതന്നെ ഹോട്ടല്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 നാണ് മുറിയെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്നും ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.

English Summary: Congress leader found dead in Aluva hotel.