ഏഷ്യൻ കപ്പ് ഫുട്ബാൾ: വളന്റിയർ രജിസ്‌ട്രേഷന് തുടക്കം

0
94

ലോകകപ്പ് ഫുട്ബാളിനും ഫിഫ അറബ് കപ്പിനും പിന്നാലെ, ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ വളന്റിയർമാർക്കായുള്ള രജിസ്‌ട്രേഷന് തുടക്കമായി. അടുത്തവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ വളന്റിയർമാരാവാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർചെയ്യാം.

ഏഷ്യൻ കപ്പിന്റെ നൂറുദിന കൗണ്ട്ഡൗൺ ആരംഭിച്ചതിന് പിന്നാലെ, വ്യാഴാഴ്ച രാവിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ വൻകര മേളയുടെ വളന്റിയർ രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഒരു മാസം നീളുന്ന ഫുട്ബാൾ ഉത്സവമേളക്കായി 6000 വളന്റിയർമാരെയാണ് തെരഞ്ഞെടുക്കുകയെന്ന് ഏഷ്യൻ കപ്പ് ഖത്തർ 2023 സി.ഇ.ഒ ജാസിം അൽ ജാസിം അറിയിച്ചു.

https://volunteer.asiancup2023.qa എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഖത്തരി പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന വിദേശികൾക്കുമാണ് വളന്റിയർഷിപ്പിന് രജിസ്റ്റർ ചെയ്യാനാവുക.