14 കാരിയെ ഗര്‍ഭിണിയാക്കി; ബന്ധുവായ യുവാവിന് 80 വര്‍ഷം കഠിനതടവ്

പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി.

0
161

ഇടുക്കി: ഇടുക്കിയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 80 വര്‍ഷം കഠിനതടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ. 2020ല്‍ രാജക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് പീഡനവിവരം പുറത്തുവന്നത്. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന്‍ 23സാക്ഷികള്‍, 26 പ്രമാണങ്ങള്‍, ആറ് തൊണ്ടിമുതലുകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കി.

English Summary: Sexual Harassment 80 years rigorous imprisonment for youth.