ചിന്നക്കനാൽ പഞ്ചായത്ത്‌ എൽഡിഎഫ്‌ തിരിച്ചുപിടിച്ചു; യുഡിഎഫ്‌ പുറത്ത്‌

നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു.

0
168

മൂന്നാർ: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽഡിഎഫ്‌. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ യുഡിഎഫിനെ പരാജയപ്പെടുത്തിയത്‌. സിപിഐ അംഗം എൻ എം ശ്രീകുമാറാണ്‌ പ്രസിഡന്റ്‌. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽനിന്ന് പുറത്തായത്.

ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്ര പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. കഴിഞ്ഞമാസം അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ വേണാട്‌ വാർഡിൽ നിന്നുള്ള സ്വതന്ത്ര അംഗം എൽഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കക്ഷിനില: കോൺഗ്രസ്‌ – 6, സിപിഐ – 4, സിപിഐ എം – 2, സ്വതന്ത്ര – 1.

English Summary: LDF Wins back In Chinnakanal Panchayath.