കൊച്ചി: പീഡനക്കേസിൽ നടനും ടെലിവിഷൻ താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഷിയാസ് കരീമിനെ വ്യാഴാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ കസ്റ്റംസ് തടഞ്ഞു. കസ്റ്റംസ് വിഭാഗം വിവരം ചന്തേര പൊലീസിനെ ചെന്നൈ അറിയിച്ചു.
ഷിയാസ് കരീമിനെതിരെ പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്.
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിം ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32 കാരി ഷിയാസുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍തമ്മില്‍ അടുത്ത പരിചയത്തിലാവുകയും ചെയ്തു. പ്പേടിപ്പിച്ചതിനുപുറമെ സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് തട്ടിയെടുത്തുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
English Summary: Actor Shias Karim granted interim bail.