ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും

0
158

മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും. മേളയുടെ സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) ഇക്കാര്യം അറിയിച്ചത്.

ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന DSF-ന്റെ ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെയാണ് സംഘടിപ്പിക്കുന്നത്. 38 ദിവസം നീണ്ട് നിൽക്കുന്ന DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.

DSF-ന്റെ ഇരുപത്തൊമ്പതാമത് സീസണിൽ അരങ്ങേറാനിരിക്കുന്ന കലാപരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും DFRE പങ്ക് വെച്ചിട്ടുണ്ട്. 2023 ഡിസംബർ 15-ന് കൊക്കോകോള അരീനയിൽ വെച്ച് പ്രശസ്ത അറബ് കലാകാരന്മാരായ അഹ്‌ലം അൽശംസി, അസ്സലാ നസ്രി എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്നതാണ്.

ഈ വർഷത്തെ DSF-ന്റെ ഭാഗമായി സ്ട്രീറ്റ്-കൾച്ചർ ഫെസ്റ്റിവലായ സോൾ DXB ഉണ്ടായിരിക്കുന്നതാണ്. DSF-ന്റെ ഭാഗമായി ദുബായിലെ മാളുകളിലും, വ്യാപാരശാലകളിലും ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കിഴിവുകൾ ലഭിക്കുന്നതാണ്.