ചാവശ്ശേരിയിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഉമ്മയ്ക്കൊപ്പം യാത്ര ചെയ്ത 3 വയസുകാരന് ദാരുണാന്ത്യം

0
449

കണ്ണൂർ: ചാവശ്ശേരി പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരിപറമ്പ് സ്വദേശി മുബഷിറയുടെ മകൻ ഐസിൻ ആദമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ ഉമ്മ പി കെ മുബഷീറയ്ക്ക് (23) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.