മനോരമയുടെ കുത്തിത്തിരിപ്പിനെതിരെ ബിനീഷ് കോടിയേരി

പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ മാധ്യമങ്ങൾ ഏതെല്ലാം തരത്തിലാണ് വേട്ടയാടിയതെന്ന് എല്ലാവരും കണ്ടതാണ്.

0
147

തിരുവനന്തപുരം: മരണശേഷവും സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ മനോരമ അടക്കം ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന കുത്തിത്തിരിപ്പിനെതിരെ മകൻ ബിനീഷ് കോടിയേരി. കോടിയേരിക്കെതിരെ ചില മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചാരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് ഭാര്യ വിനോദിനി പറഞ്ഞത് എന്ന തരത്തില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യാഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി താന്‍ റിപ്പോര്‍ട്ടര്‍ ചാനലിലും മനോരമ ചാനലിലും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്. അച്ഛന്‍ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇങ്ങനെയുള്ള അപവാദ വ്യാഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയുടെ മനോനില തകർക്കരുതെന്നും ബിനീഷ് കോടിയേരി കുറിപ്പിൽ പറഞ്ഞു.

പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് മാധ്യമങ്ങൾ വേട്ടയാടിയതെന്ന് എല്ലാവരും കണ്ടതാണ്. അങ്ങനെയുള്ളവർ ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന പ്രചാരണങ്ങൾ സിപിഐ എമ്മിനെയും സിപിഐ എം നേതൃത്വത്തെയും ബോധപൂർവം മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണെന്നും പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും ബിനീഷ് കുറിപ്പിൽ വ്യക്തമാക്കി.

ബിനീഷിന്റെ കുറിപ്പ് ഇങ്ങനെ.

പ്രിയപ്പെട്ടവരെ,
അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും , അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് .മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .
അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും , മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ..
അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ .
പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.
ബിനീഷ് കോടിയേരി

English Summary: Bineesh Kodiyeri on Malayala Manorama News