മല്ലു ട്രാവലര്‍ എന്ന ഷാക്കിർ സുബ്ഹാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
4313

കൊച്ചി: സൗദി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിർ സുബ്ഹാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെങ്കിലും വിദേശത്തുള്ള ഷാക്കിർ തിരിച്ചെത്താത്തതിനാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

ഷാക്കിറിനെതിരെ പൊലീസ് ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭിമുഖ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയപ്പോൾ സ്വകാര്യ ഹോട്ടലിൽ വച്ച് കടന്നുപിടിച്ചെന്നാണു യുവതിയുടെ പരാതി. ഷാക്കിർ നാട്ടിലെത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും