അബുദാബിയിൽ ഇടത് വശത്തെ വരിയിലൂടെ മറ്റു വാഹനങ്ങൾ കടന്ന് പോകുന്നത് തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

0
190

അബുദാബിയിലെ റോഡുകളിൽ ഇടത് വശത്തെ വരിയിലൂടെ മറ്റു വാഹനങ്ങൾ കടന്ന് പോകുന്നത് തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 2023 ഒക്ടോബർ 1-നാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്. റോഡിലെ ഇടത് വശത്തുള്ള വരികൾ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യുന്നതിനുള്ളതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഈ വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടതാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഇത്തരം വാഹനങ്ങളുടെ അടുത്തേക്ക് ചേർത്ത് കൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഡ്രൈവ് ചെയ്യുക, ഹൈ ബീം, ഹോൺ എന്നിവ ഉപയോഗിച്ച് റോഡിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക മുതലായ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡിലെ മുഴുവൻ വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർ റോഡിലെ വലത് വശത്തുള്ള ലൈനിൽ വാഹനമോടിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടത് വശത്തെ വരിയിലൂടെ മറ്റു വാഹനങ്ങൾ കടന്ന് പോകുന്നത് തടസപ്പെടുത്തുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴയായി ചുമത്തുന്നതാണ്.