രണ്ടാഴ്ചക്കിടെ ഇടിഞ്ഞത് 2000 രൂപ; സ്വർണവില 42,000ലേക്ക്

0
230

സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 42080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5260 രൂപയായി.

കഴിഞ്ഞ മാസം 20 മുതൽ സ്വർണവില കുറഞ്ഞ് വരികയാണ്. 20ന് 44,160 രൂപയായിരുന്നു സ്വർണവില. 13 ദിവസത്തിനിടെ വിലയിൽ 2000 രൂപയിൽപ്പരമാണ് ഇടിഞ്ഞത്.