മാനിനെ കെണിവെച്ച് പിടികൂടി കറിവെച്ചുകഴിച്ചു; രണ്ടു പേര്‍ പിടിയില്‍

ഓടി രക്ഷപ്പെട്ട വനംവകുപ്പ് വാച്ചർക്ക് വേണ്ടി തെരച്ചിൽ ഊർജിതം.

0
288

കൽപ്പറ്റ: വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര്‍ പിടിയില്‍. കുറുക്കന്‍മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്.

മാനുകളെ പിടിക്കാനായിട്ടായിരുന്നു കെണിവെച്ചത്. വനംവകുപ്പ് വാച്ചറും പ്രദേശവാസിയായ ഒരാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.

English Summary: Forest department is actively searching for watcher.