ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
177

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി. 150 ഓളം വീടുകളിൽ വെള്ളം കയറി. 200 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കുമരപുരം, കുന്നംകുളം സ്കൂളുകളിലേക്കാണ് ആളുകളെ മാറ്റുന്നത്.

അതേസമയം, കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജി എൽ പി എസ്സിൽ 10 കുടുംബങ്ങളിലെ 36 പേരും ചേർത്തല വടക്ക് വില്ലേജിലെ എസ് സി സാംസ്കാരിക നിലയത്തിൽ 13 കുടുംബങ്ങളിലെ 37 പേരും അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ 3 കുടുംബങ്ങളുമാണുള്ളത്.