സോഷ്യൽ മീഡിയ വഴി ബന്ധം; പാലക്കാട് വീട്ടമ്മ ജീവനൊടുക്കി, യുവാവ് അറസ്റ്റിൽ

സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് നയിച്ചതെന്ന കുറിപ്പ് കണ്ടെത്തിയിരുന്നു.

0
247

പാലക്കാട്: കിഴക്കഞ്ചേരിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ 19ന് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി (39) തൂങ്ങിമരിച്ച സംഭവത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെ (27) യാണ് മംഗലംഡാം പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കൃഷ്ണകുമാരി ജീവനൊടുക്കുന്നതിന്‌ മുമ്പ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് നയിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും വിവരം ലഭിച്ചിരുന്നു. കേസില്‍ തുടരന്വേഷണം നടന്നുവരികയാണെന്നും അതിന്റെ ഭാ​ഗമായി തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാപ്രേരണക്കാണ് മണികണ്ഠനെതിരെ കേസെടുത്തത്. മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ഇയാളെ മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Palakkad housewifes death; Friend arrested.