കുമ്പള ഐഎച്ച്ആർഡി കോളജിന് സമീപം കുറ്റിക്കാട്ടിൽ രക്തം വാർന്നനിലയിൽ മൃതദേഹം: പൊലീസ് അന്വേഷണം

0
448

കാസർകോട്: കുമ്പളയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ഐഎച്ച്ആർഡി കോളജിന് സമീപം കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്വദേശി റഷീദാണ് മരിച്ചത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.