സൗ​ദിയിൽ ഇനി ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിടിവീഴും; ട്രാഫിക് ക്യാമറകൾ പ്രവർത്തനം തുടങ്ങി

0
216

സൗ​ദിയിൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സി​ല്ലെ​ങ്കി​ൽ ഇനി ട്രാ​ഫി​ക്​ ക്യാ​മ​റ പി​ടി​കൂ​ടും, വ​ൻ​തു​കയാകും പി​ഴ​ നൽകേണ്ടി വരിക. മ​റ്റ്​ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പോ​ലെ കാ​മ​റ​യി​ലൂ​ടെ നി​രീ​ക്ഷി​ച്ച്​ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ക്കാ​ത്ത​തോ ഉ​ള്ള​തി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ ആ​യ വാ​ഹ​ന​ങ്ങ​ൾ ക്യാ​മ​റ സ്വ​മേ​ധ​യാ ക​ണ്ടെ​ത്തു​ന്ന​താ​ണ്​ പുതിയ സം​വി​ധാ​നം. ഇ​ൻ​ഷു​റ​ൻ​സി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ഡ്രൈ​വ​ർ​മാ​ർ ശി​ക്ഷാ​പ​രി​ധി​യി​ൽ പെ​ടു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം,അ​മി​ത വേ​ഗം, ട്രാ​ഫി​ക്​ സി​ഗ്​​ന​ൽ ലം​ഘ​നം, സീ​റ്റ്ബെ​ൽ​റ്റ്​ ധ​രി​ക്കാ​തി​രി​ക്ക​ൽ, നി​രോ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക്​ ചെ​യ്യ​ൽ, വെ​യ്ബ്രി​ഡ്ജു​ക​ൾ മ​റി​ക​ട​ക്ക​ൽ, വ്യ​ക്ത​മ​ല്ലാ​ത്ത​തോ കേ​ടാ​യ​തോ ആ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ, റോ​ഡ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​നം, ട്ര​ക്കു​ക​ളും ഹെ​വി എ​ക്യു​പ്​​മെൻറ്​ വാ​ഹ​ന​ങ്ങ​ളും അ​വയ്​ക്ക്​ നി​ശ്ച​യി​ച്ച വ​ല​ത്തേ​യ​റ്റ​ത്തെ ട്രാ​ക്കി​ലൂ​ടെ അ​ല്ലാ​തെ ഓ​ടി​ക്ക​ൽ, രാ​ത്രി​യി​ലും കാ​ഴ്​​ച​വ്യ​ക്ത​ത കു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ലും ആ​വ​ശ്യ​മാ​യ ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ൽ, ന​ട​പ്പാ​ത​യി​ലൂ​ടെ​യും വി​ല​ക്കു​ള്ള ട്രാ​ക്കു​ക​ളി​ലൂ​ടെ​യും വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ കാ​മ​റ വ​ഴി ഓ​​ട്ടോ​മാ​റ്റി​ക്കാ​യി നി​രീ​ക്ഷി​ച്ച്​ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തു​ന്ന​ത്. ആ ​കൂട്ടത്തിലേക്കാണ്​ ഇ​പ്പോ​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ലം​ഘ​ന​ം നടത്തുന്ന വാഹനങ്ങളും പിടികൂടാൻ ഉള്ള ക്യാമറകളും പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.