ന്യൂയോര്‍ക്ക്: കനത്ത മഴയെത്തുടര്‍ന്ന് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ ന്യൂയോര്‍ക്കില്‍ മിന്നല്‍ പ്രളയം. താഴ്-ന്ന പ്രദേശങ്ങൾ, ദേശീയപാതകൾ, വിമാനത്താവളം, സബ്-വേകൾ എന്നിവിടങ്ങളിൽ വെള്ളംകയറി. ലാ ഗാല്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു. വെള്ളിയാഴ്ച പലയിടങ്ങളിലും 20 സെന്റിമീറ്റര്‍വരെ മഴ രേഖപ്പെടുത്തി. പൊതുസ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു. അപകടമോ മരണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാൻഹട്ടനിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. 420 സ്റ്റേഷനുകളും 30 ലധികം ലൈനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ ശൃംഖലയാണ് ന്യൂയോർക്ക് സബ്‌വേ. സ്‌കൂളിലേക്കും ജോലിസ്ഥലങ്ങളിലേക്കും എത്തിച്ചേരാൻ ദശലക്ഷക്കണക്കിന് പേര്‍ സബ്‍വെകളെയാണ് ആശ്രയിക്കുന്നത്.
ഒറ്റരാത്രി പെയ്ത മഴയാണ് ന്യൂയോര്‍ക്കിനെ പ്രതിസന്ധിയിലാക്കിയത്. ഇരുന്നൂറോളം വിമാനങ്ങൾ വൈകിയാണ് സര്‍വീസ് നടത്തുന്നത്. കാറുകള്‍ പലതും പാതിവെള്ളത്തില്‍ മുങ്ങി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്ന് മേയർ എറിക് ആഡംസ് അഭ്യർത്ഥിച്ചു. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്സൺ വാലി എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകള്‍ സുരക്ഷിതരായിരിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
English Summary: State of emergency declared in New York as torrential rain causes flash flood.