ലൂണാ മാജിക്കില്‍ ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

0
928

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.

വിരസമായ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചതോടെ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.