വിതുര പൊന്നാംചുണ്ട് പാലത്തിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ പുഴയിൽ വീണ് കാണാതായി: തിരച്ചില്‍ തുടരുന്നു

0
646

വിതുര:-പൊന്നാംചുണ്ട് പാലത്തിൽ നിന്ന് ഒരാൾ വണ്ടിയോടു കൂടി ആറ്റിൽ വീണു ഒരിക്കൽപെട്ട് കാണാതായി. പൊന്നാൻ ചുണ്ട് സ്വദേശി സോമൻ ആക്ടീവ സ്കൂട്ടറിനൊപ്പം ഒഴുക്കിൽപ്പെട്ട് കാണാതായത്. വിതുര കൊപ്പം സ്വദേശി സോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു. വാഹനത്തോടു കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ. കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായി പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്.

വിതുര തെന്നൂർ റോഡിലെ പൊന്നാംചുണ്ട് പാലം, ചെറ്റച്ചൽ സൂര്യകാന്തിപ്പാലം,പൊന്മുടിപ്പാതയിലെ ചിറ്റാർ പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. മലയോര റോഡുകളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായത് യാത്രയ്ക്കു തടസ്സമായി. കല്ലാർ കരകവിഞ്ഞൊഴുകിയത്ത് തീരത്തുള്ളവർക്ക് ആശങ്കയുണ്ടാക്കി . പകൽ മുഴുവൻ പെയ്ത ശക്തമായ മഴയിലാണ് ജലനിരപ്പ് ഗണ്യമായി കൂടിയത്. തീരത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ ഇവിടത്തെ താമസക്കാർ ആശങ്കയിലാണ്.