സംസ്ഥാന ഫുട്ബോൾ റഫറി ബോർഡ് മുൻ ചെയർമാൻ ടി എം അബ്‌ദുറഹ്മാൻ അന്തരിച്ചു

ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.

0
312

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും എൻഐടി കായികവിഭാഗം റിട്ട. പ്രൊഫസറുമായ ടി എം അബ്‌ദുറഹ്മാൻ (83) അന്തരിച്ചു. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഫുട്ബോൾ റഫറി ബോർഡ് ചെയർമാനായിരുന്നു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കലിക്കറ്റ് എൻഐടിക്ക് കായിക മേഖലയിൽ മേൽവിലാസം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കോഴിക്കോട് ആസ്ഥാനമായി സെപ്‌റ്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ നേതൃനിരയിലുണ്ടായിരുന്നു. എൻഐടി കലിക്കറ്റ് സർവകലാശാലയുടെ ഭാഗമായിരുന്ന കാലത്ത് അന്തർ സർവകലാശാല മത്സരങ്ങളിൽ നിരവധി താരങ്ങളെ സംഭാവന ചെയ്‌തു. നെഹ്റു കപ്പ് സംഘാടക സമിതി സംഘാടക സമിതി ജനറൽ സെക്രട്ടറിയായിരുന്നു.

ഭാര്യ: പരേതയായ തൈക്കണ്ടി സി കെ പി പാത്തുട്ടി. മക്കൾ: സക്കീന, സബീന, സി കെ പി ഷാനവാസ്, ഷെമി.

English Summary: TM Abdurahman also Worked as the manager of the Indian team in the Asian Football Championship.