സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ ‌അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

0
512

കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ ‌അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്. തൃക്കൊടിത്താനം കുന്നുമ്പുറത്ത് വെച്ച് വൈകുന്നേരം നാലു മണിയോടെയാണ് അപകടം. തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കാറിൽ ഉണ്ടായിരുന്ന ജിനോഷിന്റെ ഭാര്യ സോണിയ മക്കളായ ആൻ മേരി, ആൻഡ്രിയ, ആന്റണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കൊടിത്താനത്തേക്ക് പോവുകയായിരുന്ന ബസ് എതിർ ദിശയിൽ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.