ഒൻപതു വയസുകാരൻ മലപ്പുറത്ത് പുഴയിൽ മുങ്ങി മരിച്ചു

0
543

മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒൻപതു വയസുകാരന്‍ മുങ്ങി മരിച്ചു. വക്കാട് സ്വദേശികളായ റഹിം- സൈഫുന്നീസ ദമ്പതികളുടെ മകൻ‌ മുസമ്മിലാണ് മരിച്ചത്.

ബന്ധു വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍. കുട്ടി കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.