ഒക്ടോബർ ഒന്ന് മുതൽ മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ്

0
729

മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് തുടങ്ങുമെന്ന് അറിയിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതൽ സർവീസ് തുടങ്ങും. 162 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിങ് 737 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.

ഞായർ, ബുധൻ, വ്യാഴം , ശനി എന്നിങ്ങനെ ആഴ്ചയിൽ നാല് ദിവസമായിരിക്കും സർവീസ്.   ഞായർ , ബുധൻ ദിവസങ്ങളിൽ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 8.45ന് പുറപ്പെടും.  വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55ന് എത്തുന്ന വിമാനം വൈകിട്ട് 4.10ന് മസ്കത്തിലേക്ക് മടങ്ങും.  ശനിയാഴ്ച ഉച്ചക്ക് 2.30ന് വിമാനം തിരുവനന്തപുരത്ത് എത്തുമെന്നും 3.30ന് മസ്കത്തിലേക്ക് പുറപ്പെടുമെന്നും ഒമാൻ അറിയിച്ചു.